ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ആരതി.. വനിതാ നേതാവിനെതിരെ കേസ്….
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ആരതി ഉഴിഞ്ഞ വനിതാ നേതാവിനെതിരെ കേസ്. എൻസിപി നേതാവും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായ രൂപാലി ചക്കങ്കറിനെതിരെയാണ് കേസ്.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘിച്ചുവെന്നാരോപിച്ചാണ് കേസ് .
ബാരാമതി ലോക്സഭ മണ്ഡലത്തിലെ ഒരു പോളിങ് ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാനായി എത്തിയപ്പോഴാണ് രൂപാലി ഇവിഎമ്മിനു മുന്നിൽ ആരതി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു .പിന്നാലെ നിരവധിയാളുകളാണ് വിമർശനവുമായി എത്തിയത്.സിൻഹാഗാദ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.