ഇറച്ചി ഫ്രിഡ്ജില്‍ ഏറെക്കാലം സൂക്ഷിച്ചാൽ…

ഇറച്ചി ഫ്രീസറില്‍ സൂക്ഷിക്കുന്ന പതിവ് മിക്ക വീട്ടിലുമുണ്ട്. എന്നാല്‍ അത് എത്ര നാള്‍ വെക്കാം എന്നതിലും ഇങ്ങനെ വെക്കുന്ന ഇറച്ചി ഉപയോഗിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നതും മിക്കവരിലും സംശയമുള്ള കാര്യമാണ്. പലതരം ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് പ്രത്യേക കാലയളവുണ്ട്.

പോര്‍ക്ക്, കോഴി തുടങ്ങിയ ഇളം മാംസം ഗ്രൗണ്ട് മീറ്റെന്നാണ് അറിയപ്പെടുന്നത്. ഇവ കൂടിപ്പോയാല്‍ രണ്ട് ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. അല്ല ഫ്രോസന്‍ ചെയ്താണെങ്കില്‍ തുടര്‍ച്ചയായി നാലു മാസം വരെ സൂക്ഷിയ്ക്കാന്‍ സാധിക്കും. അടുത്തതാണ് റോ പൗള്‍ട്രി. ഇവ ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. 40 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ താഴെ മാത്രമേ ഇത് സൂക്ഷിക്കാവു.

റെഡ് മീറ്റും ഇറച്ചികളില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ്. ഇത് ഫ്രിഡ്ജില്‍ അഞ്ചു ദിവസം വരെ ഉപയോഗിക്കാന്‍ സാധിക്കും. ഫ്രീസ് ചെയ്താണെങ്കില്‍ നാലു മാസം മുതല്‍ 12 മാസം വരെ ഇവ സൂക്ഷിച്ച് വയ്ക്കുവാന്‍ സാധിക്കും. ഇറച്ചി ഫ്രീസറില്‍ സൂക്ഷിച്ചാല്‍ ബാക്ടീരിയ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് പറയുന്നുണ്ടെങ്കിലും എത്രയും വേഗം പാകം ചെയ്യുന്നതാണ് നല്ലത്.

Related Articles

Back to top button