ഇന്ന് വിവാഹം..പക്ഷെ പാലക്കാടേക്ക് പോയ വിഷ്ണുജിത്തിനെ ഇതുവരെയും കണ്ടെത്താനായില്ല..അന്വേഷണം…
മലപ്പുറം പള്ളിപ്പുറത്ത് യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം. പള്ളിപ്പുറം കുരുന്തല വീട്ടിൽ വിഷ്ണുജിത്തി(30)നെയാണ് കാണാതായത്. ഇന്ന് വിവാഹം നടക്കേണ്ടിയിരുന്നതായിരുന്നു. ഈ മാസം നാലിന് പാലക്കാട് പോയതായിരുന്നു. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഒരു ലക്ഷം രൂപ യുവാവിന്റെ പക്കൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.