ഇനിയും ജീവൻ അപകടത്തിലാക്കുന്ന തെരച്ചിൽ വേണ്ട…അര്‍ജുന്‍റെ സഹോദരി അഞ്ജു..

ഷിരൂര്‍ ഇപ്പോള്‍ നടക്കുന്ന തെരച്ചിലിൽ പ്രതികരണവുമായി അര്‍ജുന്‍റെ സഹോദരി അഞ്ജു. വിവാദങ്ങള്‍ പാടില്ലെന്നും ഈശ്വര്‍ മല്‍പെയുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള തെരച്ചില്‍ വേണ്ടെന്നും അഞ്ജു പറഞ്ഞു. അർജുനടക്കം മൂന്ന് പേർക്കായുളള തെരച്ചിലിൽ നടക്കുന്ന ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ വ്യക്തമാക്കിയതിന് പിന്നാലെയാണ് അഞ്ജുവിന്‍റെ പ്രതികരണം. പൊലീസ് താൻ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാൽ മടങ്ങുകയാണെന്നുമാണ് ഈശ്വര്‍ മല്‍പെ അറിയിച്ചത്.

Related Articles

Back to top button