ആശയുടെ മൃതദേഹം കാണാൻ മക്കൾ എത്തി..

തൃശൂർ: പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം കാണാൻ മക്കളെ എത്തിച്ചു. പൊലീസ് സാന്നിധ്യത്തിലാണ് അഞ്ചും ഏഴും വയസുള്ള കുട്ടികളെ വീട്ടിലെത്തിച്ചത്. ആശയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ 12നാണ് ആശ ആത്മഹത്യക്ക് ശ്രമിച്ചത്. 17 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചു. ഭർത്താവിൻ്റെ വീട്ടുകാർ കുട്ടികളെ അയക്കാൻ തയാറായിരുന്നില്ല. പൊലീസ് നടത്തിയ ചർച്ചക്കൊടുവിലാണ് കുട്ടികളെ വിട്ടത്.

Related Articles

Back to top button