ആലപ്പുഴ കരിയിലകുളങ്ങര സി ഐയ്ക്ക് സസ്‌പെൻഷൻ
ആലപ്പുഴ കരിയിലകുളങ്ങര എസ്എച്ച്ഒ സുധിലാലിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.
കൃത്യവിലോപം, അധികാര ദുർവിനിയോഗം, പ്രതികളെ സഹായിക്കൽ തുടങ്ങിയവയാണ് സസ്‌പെൻഷന് കാരണം. മൂന്നോളം കേസുകളുടെ അന്വേഷണം കാര്യക്ഷമമായി നടത്തിയില്ലെന്നതായിരുന്നു സിഐയ്ക്ക് എതിരെ ഉയർന്ന പരാതി. സുധിലാലിനെതിരെ കായംകുളം ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖല ഐ.ജി പി പ്രകാശാണ് നടപടി സ്വീകരിച്ചത്.