ആലപ്പുഴയിൽ വീട് വാടകക്ക് എടുത്ത് ലഹരി വിൽപ്പന..യുവാവ് പിടിയിൽ…
വീട് വാടകക്ക് എടുത്ത് എം.ഡി.എം.എയും കഞ്ചാവും വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ സീവ്യുവാർഡ് പുതുവൽ പുരയിടം വീട്ടിൽ സജീറി (39)നെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുമാസമായി വാടക്കൽ വാർഡിൽ വാടകക്ക് താമസിച്ചായിരുന്നു ഇയാൾ ലഹരി കച്ചവടം നടത്തിവന്നത്. വീട്ടിൽനിന്ന് 7.20 ഗ്രാം എം.ഡി.എം.എയും 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.വിൽപനക്കായി പൊതികളിലായി സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. നേരത്തെ പ്രതി മാളികമുക്കിൽ നടത്തിയ റിസോർട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപനയുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ ഡി.വൈ.എസ്.പി. മധു ബാബു, ആലപ്പുഴ സൗത്ത് സി.ഐ. കെ. ശ്രീജിത്ത്, പൊലീസുകാരായ ബിജു, കെ.എസ്.ജോസ്, സുരേഷ് കുമാർ, രഞ്ജിത്, ശ്രീരേഖ, തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്