ആക്ടിവാ സ്‌കൂട്ടറും ഡ്യൂക്ക് ബൈക്കും കൂട്ടിയിടിച്ചു… ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്…. പെൺകുട്ടിയുടെ നില ഗുരുതരം…..

മാവേലിക്കര: ചെട്ടികുളങ്ങരയിൽ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്. തെക്കേക്കര വരേണിക്കല്‍ ശ്രീസദനത്തില്‍ ശ്രീകുമാര്‍ (54) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു മേനാമ്പള്ളി ഉഷാസദനത്തില്‍ കൃഷ്ണപിള്ള (60), ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശി മീനാക്ഷി, വെണ്‍മണി സ്വദേശി ആദിത്യന്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലേയും തിരുവല്ലയിലേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ആദിത്യനും മീനാക്ഷിയും മാവേലിക്കര ഐ.എച്ച്.ആര്‍.ഡി കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ഇന്ന് വൈകിട്ട് 3.30ഓടെയാണ് സംഭവം. ചെട്ടികുളങ്ങര വലിക്കോലില്‍ ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. ചെട്ടികുളങ്ങര സ്റ്റാര്‍ വര്‍ക്ക്‌ഷോപ്പ് ഉടമസ്ഥനായ കൃഷ്ണപിള്ള ഓടിച്ചിരുന്ന ആക്ടിവാ സ്‌കൂട്ടറുമായി ആദിത്യന്‍ ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ആക്ടിവയുടെ പിന്നില്‍ യാത്ര ചെയ്തിരുന്ന ശ്രീകുമാര്‍ ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണാണ് മരണം സംഭവിച്ചത്. കൃഷ്ണപിള്ളയുടെ വാരിയെല്ലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. തലയ്ക്ക് സാരമായിപരിക്കേറ്റ ഡ്യൂക്ക് ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന മീനാക്ഷിയുടെ നില ഗുരുതരമാണ്. പ്രസന്നകുമാരിയാണ് മരിച്ച ശ്രീകുമാറിന്റെ ഭാര്യ. മക്കള്‍: ശ്രീലക്ഷ്മി, പാര്‍വതി.മരുമകന്‍-ശരത്.

Related Articles

Back to top button