അലൻസിയർക്കെതിരായ പരാതിയിൽ ഇതുവരെ നടപടിയില്ല..’അമ്മ’യ്ക്കെതിരെ നടി ദിവ്യ ഗോപിനാഥ്…
താരസംഘടന അമ്മയ്ക്കെതിരെ നടി ദിവ്യ ഗോപിനാഥ്. അലൻസിയർക്കെതിരായ തന്റെ പരാതിയിൽ അമ്മ ഇതുവരെ നടപടിയെടുത്തില്ലെന്ന് ദിവ്യ ഗോപിനാഥ് പറഞ്ഞു. ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ച് നടൻ അലൻസിയർ തന്നോട് മോശമായി പെരുമാറി.തുടർന്ന് 2018 ൽ പരാതി നൽകി. വീണ്ടും ഇക്കാര്യം ഇടവേള ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടിയെന്നും അവർ പറഞ്ഞു.പരാതി നൽകിയിട്ട് അമ്മ ഇതുവരെ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ലെന്നും ദിവ്യ പറയുന്നു.
തൊഴിലിടങ്ങളില്‍ സ്ത്രീകൾക്ക് സുരക്ഷ വേണമെന്നും എന്തുതോന്നിവാസം ചെയ്താലും ചോദിക്കാനും പറയാനും ആരുമില്ലെന്ന സ്ഥിതിയാണെന്നും ദിവ്യ പറയുന്നു.
തനിക്ക് സിനിമയിലെ അവസരം കുറഞ്ഞു, പക്ഷേ അലൻസിയർക്ക് പ്രത്യേകിച്ച് നഷ്ടങ്ങൾ ഒന്നും ഉണ്ടായില്ലെന്നും ദിവ്യ ഗോപിനാഥ് ചൂണ്ടിക്കാട്ടി. അന്ന് അമ്മ നടത്തിയ വിട്ടുവീഴ്ചയാണ് സംസ്ഥാന അവാർഡ് വേദിയിൽ പോലും സ്ത്രീവിരുദ്ധമായി സംസാരിക്കാൻ അലൻസിയർക്ക് ധൈര്യം ഉണ്ടായതെന്നും ദിവ്യ കൂട്ടിച്ചേർത്തു.