അയര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി..യുവതി ഒടുവിൽ പിടിയിൽ…

അയര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശി അനുവാണ് അറസ്റ്റിലായത്. കേരളത്തിലെ വിവിധ ജില്ലകളിലായി അമ്പതില്‍ അധികം ആളുകളെ കബളിപ്പിച്ച് മൂന്ന് കോടിയോളം രൂപയാണ് യുവതി തട്ടിയെടുത്തത്.അയർലന്‍ഡിൽ ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ആളുകളിൽ നിന്നും പണം വാങ്ങിയശേഷം ഒളിവിൽ പോയ പ്രതിയെ മംഗലാപുരത്ത് നിന്നുമാണ് പള്ളുരുത്തി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.അനുവിനെതിരെ പള്ളുരുത്തി സ്റ്റേഷനിൽ നിലവിൽ രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി ഇതേ രീതിയിലുള്ള തട്ടിപ്പ് കേസുകളില്‍ ഇവര്‍ പ്രതിയാണ്. പണം തട്ടിയെടുക്കുന്നതിനായി അനുവിന് മറ്റ് ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും പ്രതിയുടെ ഭര്‍ത്താവ് ജിബിന്‍ ജോബിനും തട്ടിപ്പില്‍ പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലിസ്.

Related Articles

Back to top button