അമ്മയുടെ പരാതി സ്വീകരിച്ചില്ല..തഹസിൽദാരുടെ വാഹനത്തിന് മകൻ തീയിട്ടു…
അമ്മയുടെ പരാതി സ്വീകരിക്കാൻ പൊലീസ് വിസമ്മതിച്ചതിൽ പ്രതിഷേധിച്ച് യുവാവ് തഹസിൽദാരുടെ വാഹനം കത്തിച്ചു. പൃഥ്വിരാജ് എന്നയാളാണ് ചള്ളക്കെരെ തഹസിൽദാരുടെ വാഹനം ഓഫീസിന് പുറത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത് .കർണാടകയിലെ ചിത്രദുർഗയിൽ ആണ് സംഭവം. തഹസിൽദാർ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ചള്ളക്കരെ തഹസിൽദാരുടെ വാഹനമാണ് പൃഥ്വിരാജ് കത്തിച്ചത്. എന്നാൽ, ഓഫീസ് ജീവനക്കാർ പെട്ടെന്ന് തന്നെ തീ അണച്ചു. എങ്കിലും വാഹനത്തിന് തകരാർ സംഭവിച്ചു.
പൃഥ്വിരാജിനെ സംഭവസ്ഥലത്ത് വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയും സർക്കാർ വസ്തുക്കൾ നശിപ്പിക്കുകയും വാഹനം നശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനും കേസെടുത്തു. തഹസിൽദാരുടെ ഓഫീസ് ജീവനക്കാർ തങ്ങളുടെ ചുമതലകൾ നിർവഹിക്കുമ്പോൾ സംരക്ഷണം ആവശ്യപ്പെട്ട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് (ഡിഎസ്പി) പരാതിയും നൽകി.