അമ്പലപ്പുഴയിൽ കർഷക തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു…

അമ്പലപ്പുഴ: പാടത്ത് വളം ഇട്ട് മടങ്ങിയ കർഷക തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് അറുപതിൽ ചിറ വീട്ടിൽ സുശീലൻ (47) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ വെട്ടിക്കരി പാടത്ത് വളം ഇട്ട ശേഷം മറ്റു തൊഴിലാളികൾക്കൊപ്പം ബണ്ടിലെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.കൂടെ ഉണ്ടായിരുന്നവർ സുശീലനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ബുധനാഴ്ച പകൽ 11-30ന് വീട്ടുവളപ്പിൽ.
ഭാര്യ: സൈജ( അംഗനവാടി ഹെൽപ്പർ) .

Related Articles

Back to top button