അമ്പലപ്പുഴയിൽ കഞ്ചാവ് ചെടി പിടികൂടി…
അമ്പലപ്പുഴ: ഓപ്പറേഷൻ ഡി. ഹണ്ട് ൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പുന്നപ്ര ഗലിലിയോ ജംഗ്ഷൻ പരിസരത്ത് വളർന്ന് നിന്ന ഒരു മീറ്റർ നിളമുള്ള കഞ്ചാവ് ചെടി ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ,പുന്നപ്ര പൊലിസും ചേർന്ന് പിടി കൂടി. ജില്ലാ പൊലിസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ബി.പങ്കജാക്ഷൻ്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ,സി.ഐ സെറ്റോ ജോണിൻ്റെ നേതൃത്വത്തിൽലുള്ള പുന്നപ്ര പൊലിസും ആണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത് . വരും ദിവസങ്ങളിലും കൂടുതൽ പരിശോധനകൾ തുടരും എന്ന് നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പറഞ്ഞു. ഈ ചെടി വളർന്നുവരുന്നതിന് പിന്നിൽ സ്ഥലത്തെ പ്രധാന ലഹരി സംഘങ്ങൾ ആണോ എന്നത് ഊർജിതമായി അന്വേഷിച്ചു വരുന്നതായും പൊലീസ് പറഞ്ഞു.