അമേഠിയില്‍ രാഹുൽ തന്നെ… മണ്ഡലത്തില്‍ പോസ്റ്ററുകള്‍ എത്തി തുടങ്ങി… പ്രഖ്യാപനം ഇന്ന് രാത്രി…

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു .രാഹുലിന്റെ ഫ്ലക്സ് ബോർഡുകൾ മണ്ഡലത്തിലെത്തിക്കുന്നു.ഗൗരിഗഞ്ചിലെ കോൺഗ്രസ് ഓഫിസിലടക്കമാണ് പ്രചാരണ ബോർഡുകൾ എത്തിച്ചത്. ‘കോൺഗ്രസ് മാറ്റം കൊണ്ടുവരും, ഇന്ത്യ പോരാടും, ഇന്ത്യ ജയിക്കും’ എന്നിങ്ങനെയുള്ള വാചകങ്ങളാണ് ബോർഡിലുള്ളത്.

രാജ്യതലസ്ഥാനത്തും കർണാടകയിലുമായി അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വം സംബന്ധിച്ച അവസാനവട്ട ചർച്ചകൾ പുരോഗമിക്കെയാണ് അമേഠിയിലെ അപ്രതീക്ഷിത നീക്കം .

Related Articles

Back to top button