അബദ്ധത്തിൽ യുവാവിന്റെ അക്കൗണ്ടിൽ എത്തിയത് കോടികൾ.. പിന്നാലെ…
ബാങ്ക് അക്കൗണ്ടിൽ എപ്പോഴും പണം ഉണ്ടായിരിക്കുക എന്നത് എല്ലാർക്കും സന്തോഷം ഉള്ള കാര്യമാണ്. അപ്പോൾ കാര്യമറിയാതെ നമ്മുടെ അക്കൗണ്ടിൽ വലിയ ഒരു തുക വന്നാൽ നമ്മളെന്ത് ചെയ്യും? സന്തോഷമാണോ ഞെട്ടലാണോ എന്തെന്നറിയാത്ത ഒരു അവസ്ഥ ആയിരിക്കും അല്ലെ? ഏതായാലും ഇതുപോലെ ഒരു വലിയ തുക അക്കൗണ്ടിൽ വന്ന ഒരു യുവാവിന് വലിയ ഒരു അബദ്ധം പറ്റി.
യുവാവിന്റെ അക്കൗണ്ടിലേക്ക് വന്നത് അപ്രത്യക്ഷമായി എത്തിയത് ഏകദേശം 4.2 കോടി രൂപ ആണ്. ഓസ്ട്രേലിയയിൽ നിന്നുമുള്ള അബ്ദുൽ ഗാഡിയയുടെ അക്കൗണ്ടിലേക്ക് ഇത്രയും വലിയ ഒരു തുക വന്നത് കണ്ടപ്പോൾ സ്വാഭാവികമായും ഗാഡിയ അന്തംവിട്ടുപോയി. സിസ്റ്റത്തിലെ പിഴവ് മൂലമാണ് ഗാഡിയയുടെ അക്കൗണ്ടിലേക്ക് ഈ തുക വന്നത്. എന്നാൽ, അതൊന്നും കാര്യമാക്കാതെ അയാൾ ഈ തുകയെടുത്ത് ഷോപ്പിംഗ് നടത്തി.
എന്നാൽ, ഇതിന് ഇയാൾക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. കഴിഞ്ഞ മാസം സിഡ്നിയിലെ ബർവുഡ് ലോക്കൽ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തി. 24 -കാരനായ ഗാഡിയ താൻ രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോൾ അക്കൗണ്ടിൽ പൈസ വന്നത് കാണുകയായിരുന്നു എന്ന് പൊലീസിനോട് പറഞ്ഞു. ‘എന്റെ അക്കൗണ്ടിലേക്ക് പണം വന്നു. അത് എങ്ങനെ വന്നതാണ് എന്ന് എനിക്ക് അറിയില്ല. ഞാനത് ചെലവാക്കി’ എന്നാണ് ഗാഡിയ പറഞ്ഞത്.
സിഡ്നിയിലെ ദമ്പതികൾ വീട് വാങ്ങാൻ വേണ്ടി നൽകിയ പണമാണ് അബദ്ധത്തിൽ ഗാഡിയയുടെ അക്കൗണ്ടിലേക്ക് വന്നത് എന്ന് പിന്നീട് കണ്ടെത്തി. ബ്രോക്കറിന് അയച്ച പണമാണ് എങ്ങനെയോ അബദ്ധത്തിൽ ഗാഡിയയുടെ അക്കൗണ്ടിൽ എത്തിയത്. നാല് കോടിയിലധികം ചെലവഴിച്ച് ഗാഡിയ അതിന് സ്വർണ്ണം വാങ്ങി എന്നാണ് റിപ്പോർട്ടുകൾ.