അനു വധക്കേസ് പ്രതിയുമായി തെളിവെടുപ്പ്… പൊലീസ് വാഹനത്തിനു നേരെ കല്ലേറ്….
കോഴിക്കോട്: അനു വധക്കേസ് പ്രതി മുജീബ് റഹ്മാനെതിരെ വൻജനരോഷം. വാളൂരിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ പ്രതിയെ നാട്ടുകാർ കൂവി വിളിച്ചു. പൊലീസ് വാഹനത്തിനു നേരെ കല്ലേറുണ്ടായി. പൊലീസ് പ്രതിയെ തിരികെ കൊണ്ടുപോയി. ഭർത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനിറങ്ങിയ അനുവിനെ മുജീബ് ബൈക്കിൽ കയറ്റിക്കൊണ്ടു പോയി തോട്ടിലേക്ക് തള്ളിയിട്ട് മുക്കി കൊലപ്പെടുത്തുകയായിരുന്നു. മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മോഷ്ടിച്ച ബൈക്കുമായി എത്തിയ മുജീബ് അന്നേ ദിവസം തന്നെ അനുവിനെയും കൊലപ്പെടുത്തി.