അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറുമായും ഒരുമിച്ച് ആമസോണ്‍ ഫാഷന്‍
തിരുവനന്തപുരം: ബോളിവുഡ് താരങ്ങളായ അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും ആദ്യമായി ഒരുമിക്കുന്ന ‘ഫാഷന്‍ ഓണ്‍ ആമസോണ്‍, ഹര്‍ പല്‍ ഫാഷനബിള്‍’നു തുടക്കം കുറിച്ച് ആമസോണ്‍ ഫാഷന്‍. വസ്ത്രങ്ങള്‍, ഷൂകള്‍, വാച്ചുകള്‍, ആക്‌സസറികള്‍ തുടങ്ങി എല്ലാത്തിനും വണ്‍സ്‌റ്റോപ്പ് ഓണ്‍ലൈന്‍ ലക്ഷ്യസ്ഥാനമാണ് ആമസോണ്‍.
മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്നുള്ള ‘വെയര്‍ ഇറ്റ് വിത്ത്’ നിര്‍ദേശങ്ങള്‍, എളുപ്പത്തിലുള്ള റിട്ടേണ്‍, അതിവേഗ ഡെലിവറി, കണ്‍വീനിയന്‍സ് ഫീസ് ഇല്ല എന്നിങ്ങനെയുള്ള സൗകര്യ ഫീച്ചറുകളുമുണ്ട്. ഫാഷനെ ആയാസരഹിതമാക്കാനും പുനര്‍നിര്‍വചിക്കാനും ഷോപ്പിംഗ് അനുഭവം എളുപ്പമാക്കുക എന്നതാണ് ആമസോണ്‍ ഫാഷന്‍ ലക്ഷ്യമിടുന്നത്. സ്‌റ്റൈലാര്‍ന്ന ഔട്ട്ഫിറ്റ് അസംബിള്‍ ചെയ്യുന്നതിനും, സണ്‍ഗ്ലാസുകള്‍, വാച്ചുകള്‍, ഷൂകള്‍ മുതലായവ കൊണ്ട് സമ്പൂര്‍ണ ലുക്കിനുള്ള ശരിയായ കോംബിനേഷനുകള്‍ കണ്ടെത്തുന്നതിനും ഇവിടം സഹായിക്കുന്നു.
ഈസി റിട്ടേണുകള്‍, അധിക ഫീസില്ലാതെ വേഗത്തിലുള്ള ഡെലിവറി തുടങ്ങിയ അധിക സൗകര്യങ്ങളോടെ ഫാഷന്‍ ഷോപ്പിംഗ് അനുഭവം ഏറ്റവും മികച്ചതാക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് ആമസോണ്‍ ഇന്ത്യയുടെ കണ്‍സ്യൂമര്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ പ്രഗ്യ ശര്‍മ്മ പറഞ്ഞു. ആമസോണ്‍ ഫാഷന്റെ വിപുലമായ സെലക്ഷനില്‍ സുഖകരവും ആത്മവിശ്വാസവും നല്‍കുന്നതുമായ സ്‌റ്റൈലിംഗ് മികച്ചതാണെന്നും ആമസോണ്‍ ഫാഷന്റെ ‘ഫാഷന്‍ ഓണ്‍ ആമസോണ്‍, ഹര്‍ പല്‍ ഫാഷനബിള്‍’ന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും പറഞ്ഞു.