അഡ്വ.ടി.സി പ്രസന്ന പുലയൻ മഹാസഭ ജനറൽ സെക്രട്ടറി
മാവേലിക്കര- കേരള പുലയൻ മഹാസഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി അഡ്വ.ടി.സി പ്രസന്ന തെരഞ്ഞെടുക്കപ്പെട്ടു. നിലവിലുണ്ടായിരുന്ന സംസ്ഥാന ജനറൽ സെക്രട്ടറി പി.പി അനിൽകുമാറിനെതിരെ മത്സരിച്ച പ്രസന്ന 25 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വീജയിച്ചത്. ടി.സി പ്രസന്ന 86 വോട്ടുകൾ നേടി. പ്രസന്നയുടെ പാനലിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത പുലയൻ മഹാസഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആകുന്നത്.