കൊല്ലത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി… വഴക്കു പറഞ്ഞിരുന്നെന്ന് അമ്മ…

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് നിന്നും വിദ്യാര്‍ത്ഥിനിയെ കാണാതായ ഐശ്വര്യയ്ക്ക് വേണ്ടി അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പൊലീസ്. 18-ാം തിയ്യതി രാവിലെ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിൽ പോയതിന്റെ ഫോട്ടോ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പൊലീസിനോട് പറഞ്ഞു. പെൺകുട്ടിക്കായി റെയിൽവേ സ്റ്റേഷനുകൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.




