‘ഭീഷണികളൊക്കെ ഞങ്ങളെത്ര കണ്ടതാ’ പി.വി അന്‍വറിനെതിരേ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി..

പി.വി അന്‍വറിനെതിരേ പരോക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ വിചാരിച്ചാല്‍ എല്ലാവരേയും എല്‍ഡിഎഫിനെതിരേ ഒന്നിപ്പിക്കാനാവുമെന്നാണ് കരുതുന്നത്. ഇത്തരം ഭീഷണികളൊക്കെ ഒരുപാട് കണ്ടതാണ്, അതൊന്നും പുതുമയുള്ള കാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.എച്ച് കണാരന്‍ അനുസ്മരണ പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെതിരേയും യുഡിഎഫിനെതിരേയും നിശ്ശിതമായ വിമര്‍ശനവും മുഖ്യമന്ത്രി ഉയര്‍ത്തി. വര്‍ഗീയ ശക്തികളായ ആര്‍എസ്എസും സംഘപരിവാരും ബിജെപിയും എന്‍ഡിഎയും ഉയര്‍ത്തുന്ന അതേവാദഗതികളാണ് ഒരു വ്യത്യാസവുമില്ലാതെ കോണ്‍ഗ്രസും മുസ്ലിം ലീഗും അടങ്ങുന്ന യുഡിഎഫ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ കോണ്‍ഗ്രസ്-ബിജെപി ഉള്ളുകളികളെല്ലാം പുറത്തുവന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button