മണിക്കൂറുകള്‍ക്ക് ശേഷം ആശ്വാസം.. മറ്റൊരു എന്‍ജിന്‍ ഘടിപ്പിച്ചു.. യാത്ര തുടർന്നു.. കുടുങ്ങിയ വന്ദേഭാരതില്‍ ശ്രീമതിയും….

സാങ്കേതിക തകരാറിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ 3 മണിക്കൂറിന് ശേഷം യാത്ര പുറപ്പെട്ടു. വന്ദേഭാരതില്‍ മറ്റൊരു എന്‍ജിന്‍ ഘടിപ്പിച്ചാണ് യാത്ര പുറപ്പെട്ടത്. വിമാനത്താളത്തിലേക്ക് പോകേണ്ട യാത്രക്കാര്‍ക്കായി അങ്കമാലിയില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരിന് സമീപമാണ് കുടുങ്ങിയത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. വാതിലുകള്‍ ഉള്‍പ്പെടെ ലോക്കായതിനാല്‍ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.ബാറ്ററി തകരാറാണെന്നാണ് വന്ദേഭാരത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

ട്രെയിനുള്ളിലെ പ്രവര്‍ത്തന രഹിതമായ എസി തകരാര്‍, ഓട്ടോമാറ്റിക് വാതിലുകളുടെയും തകരാര്‍ പരിഹരിച്ച ശേഷം ഒമ്പതുമണിയോടെയാണ് ട്രെയിന്‍ പുറപ്പെട്ടത്. വന്ദേഭാരത് കുടുങ്ങിയതോടെ തൃശൂര്‍ ഭാഗത്തേക്കുള്ള കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി അടക്കമുള്ള ട്രെയിനുകളും വൈകിയിരുന്നു.അതേസമയം വന്ദേഭാരത് വഴിയില്‍ കുടുങ്ങിയതില്‍ പ്രതികരിച്ച് സിപിഐഎം നേതാവ് പി കെ ശ്രീമതി. ആലപ്പുഴയിലേക്ക് പോകാനായി ശ്രീമതിയും വന്ദേഭാരതിലുണ്ടായിരുന്നു. യാത്ര മുടങ്ങിയതോടെ വിമാനത്താവളത്തിലും ആര്‍സിസിയിലും മറ്റും എത്തേണ്ട യാത്രക്കാര്‍ ആശങ്കയിലാണെന്ന് പി കെ ശ്രീമതി പറഞ്ഞു.

Related Articles

Back to top button