കാർ ഓടിക്കാനായി നൽകിയില്ല..അച്ഛന്റെ കാർ കത്തിച്ച് മകൻ…
പിതാവ് കാറിന്റെ താക്കോൽ നൽകാത്തതില്‍ പ്രകോപിതനായ മകൻ കാർ കത്തിച്ചു.മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. സംഭവത്തിൽ നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡാനിഷ് മിൻഹാജിന് ലെെസന്‍സ് ഉണ്ടായിരുന്നില്ല.അതിനാലാണ് കാർ പിതാവ് നൽകാതിരുന്നത്.ഇതിൽ പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും തല്ലിത്തകര്‍ത്തശേഷം കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.




