പന്തിരാങ്കാവ് ഗാർഹിക പീഡന കേസ്..പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും അറസ്റ്റ് രേഖപ്പെടുത്തി…
പന്തിരാങ്കാവ് ഗാർഹിക പീഡന കേസിൽ മുഖ്യപ്രതി രാഹുൽ പി ഗോപാലിന്റെ മാതാവിന്റെയും സഹോദരിയുടെയും അറസ്റ്റ് രേഖപ്പെടുത്തി.തുടർന്ന് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.അതേസമയം വിദേശത്തേക്ക് കടന്ന രാഹുലിനെ നാട്ടിലെത്തിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഒന്നാംപ്രതി രാഹുലിന്റെ മാതാവ് ഉഷാകുമാരിക്കും സഹോദരി കാര്‍ത്തികയ്ക്കും പോലീസ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല.ഇതിന് പിന്നാലെ ഇവര്‍ ജില്ലാ കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു.
തുടര്‍ന്നാണ് ഇന്നലെ അന്വേഷണസംഘത്തിന് മുന്നില്‍ എത്തിയത്. ഉഷാകുമാരിയും കാര്‍ത്തികയും ആരോപണങ്ങള്‍ നിഷേധിച്ചു. ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തി കോടതി നിര്‍ദേശപ്രകാരം ജാമ്യത്തില്‍ വിടുകയായിരുന്നു. വിദേശത്തുള്ള രാഹുലിന്റെ വിവരങ്ങള്‍ തേടി ബ്ലൂബ്ലൂ കോർണർ നോട്ടീസ് നൽകിയെങ്കിലും മറുപടി ഇനിയും ലഭിച്ചിട്ടില്ല.