88 കാരിയായ പീഡിപ്പിക്കാൻ ശ്രമിച്ച 20 കാരൻ പിടിയിൽ

കിടങ്ങൂർ : അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഒറ്റയ്ക്ക് താമസിച്ചിരുന്ന 88 കാരിയായ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 20 കാരൻ പൊലീസ് പിടിയിൽ. അതിക്രമത്തിനിടെ സാരമായി പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

സംഭവത്തിന് ശേഷം രക്ഷപെട്ട ലഹരിയ്ക്ക് അടിമയായ പ്രതിയെ പൊലീസ് സംഘം മണിക്കൂറുകൾക്കം പിടികൂടി .

കിടങ്ങൂർ മംഗളാരം പള്ളിക്ക് സമീപം താമസിക്കുന്ന കാഞ്ഞിരക്കാട്ട് സോമന്റെ മകൻ
പ്രസാദി ( 20 ) നെയാണ് അറസ്റ്റ് ചെയ്തത് .

തിങ്കളാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം . പ്രദേശവാസിയും മുൻപ് വിവിധ കേസുകളിൽപ്പെട്ട് തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുള്ള ആളുമായ പ്രസാദ് നിലവിൽ ലഹരിയ്ക്ക് അടിമയാണ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button