82കാരി ഭാര്യക്ക് 38കാരൻ ഭർത്താവ്, വിവാഹിതരായിട്ട് 3 വർഷങ്ങൾ….. പിരിഞ്ഞിരിക്കാൻ പോലും കഴിയില്ല…..

82കാരിയുടെ ഭർത്താവിന്റെ പ്രായം 38. ഇവർ വിവാഹിതരായിട്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞു. ഇതുവരെയും തമ്മിൽ ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും പ്രായവ്യത്യാസം തങ്ങളുടെ ജീവിതത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്നും 82 കാരി പറയുന്നു. 44 വയസ് പ്രായവ്യത്യാസം തങ്ങളെ കൂടുതൽ അടുപ്പിച്ചുവെന്നും ദമ്പതികൾ വ്യക്തമാക്കുന്നു. വിവാഹജീവിതത്തിനിടയിൽ നാല് ആഴ്ചയോളം തമ്മിൽ പിരിഞ്ഞിരുന്നിട്ടുണ്ടെന്നും അപ്പോഴാണ് യഥാർത്ഥ പ്രണയം എന്താണെന്ന് തങ്ങൾക്ക് മനസ്സിലായതെന്നും ഇവർ പറയുന്നു. തങ്ങളുടെ ലൈംഗിക ജീവിതം വളരെ രസകരമാണെന്നും ഇവർ പറയുന്നു.

ഐറിസ് മുഹമ്മദ് എന്ന 82കാരിയാണ് മുഹമ്മദ് അഹമ്മദ് ഇബ്രാഹിം എന്ന 38കാരനുമായി ദാമ്പത്യ ബന്ധം പുലർത്തുന്നത്. ഐറിസ് മുഹമ്മദ് ഫേസ്ബുക്കിൽ കൂടിയാണ് മുഹമ്മദ് അഹമ്മദ് ഇബ്രാഹിമിനെ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും. ഫേസ്ബുക്കിലെ സൗഹൃദം പ്രണയമായി വളരുകയും പിന്നീട് വിവാഹത്തിലേക്ക് നീളുകയുമായിരുന്നു. ഈജിപ്ത് സ്വദേശിയായ മുഹമ്മദ് അഹമ്മദിനെ കാണാൻ വേണ്ടി ഐറിസ് ഈജിപ്തിലേക്ക് വരുകയും അവിടെ വെച്ച് പരസ്പരം വിവാഹിതരാവുകയുമായിരുന്നു. നാലാഴ്ച തമ്മിൽ പിരിഞ്ഞിരുന്ന സമയത്ത്, ഭർത്താവിനെ പിരിഞ്ഞ വേദന സഹിക്കാനായില്ലെന്നും തൻറെ ഭർത്താവ് തിരികെയെത്തിയപ്പോഴുള്ള സന്തോഷം പറഞ്ഞ് അറിയിക്കാവുന്നത്തിലും അപ്പുറമായിരുന്നുവെന്നും ഐറിസ് പറയുന്നു. അപ്പോഴാണ് യഥാർത്ഥ പ്രണയം എന്താണെന്ന് മനസ്സിലായതെന്നും ഐറിസ് കൂട്ടിച്ചേർത്തു. തങ്ങളുടെ ലൈംഗിക ജീവിതം വളരെ രസകരമാണെന്നും പരസ്പരം പ്രണയിച്ച ശേഷം ആ സന്തോഷത്തിൽ മുഹമ്മദ് തനിക്ക് നഖം വെട്ടി തരാറുണ്ടെന്നും ഐറിസ് വ്യക്തമാക്കുന്നു.

Related Articles

Back to top button