8 , 9 വയസ്സുള്ള പെൺകുട്ടികളെ… 15 കാരൻ പീഡിപ്പിച്ചു… പെൺകുട്ടികളുടെ പിതാവ് പൊക്കി…

കിളിമാനൂർ: എട്ട്, ഒൻപത് വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച പതിനഞ്ച് വയസ്സുകാരനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം കാരാളികോണം സ്വദേശിയായ പതിനഞ്ച് വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് മാസങ്ങളുടെ വ്യത്യാസത്തിൽ ആണ് സഹോദരിമാർ പീഡനത്തിന് ഇരയായത്. മൂന്ന് മാസങ്ങൾക്ക് മുന്നേ ഒൻപത് വയസ്സുള്ള കുട്ടിയെയും കഴിഞ്ഞ ഒരാഴ്ച മുന്നേ എട്ട് വയസ്സുള്ള കുട്ടിയെയും പതിനഞ്ച് വയസ്സുകാരൻ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് ജോലിക്ക് പോയിട്ട് വരുന്ന സമയത്തു പതിനഞ്ച് കാരൻ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടിയോട് വിവരങ്ങൾ തിരക്കിയപ്പോഴാണ് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കാര്യം പുറത്തറിയുന്നത്. ഉടനെ മാതാപിതാക്കൾ ചടയമംഗലം പോലീസിൽ പരാതി നൽകി. പതിനഞ്ച് കാരനെ ചടയമംഗലം പോലീസ് വിളിച്ചു വരുത്തി വിവരങ്ങൾ തിരക്കിയപ്പോഴാണ് മൂന്ന് മാസം മുന്നേ ഒൻപത് വയസ്സുള്ള മൂത്ത കുട്ടിയെയും പീഡിപ്പിച്ചതായി പതിനഞ്ച് കാരൻ പോലീസിനോട് സമ്മതിച്ചത്. കുട്ടികളുടെ മൊഴി രേഖപ്പെടുത്തി പതിനഞ്ച് കാരനെതിരെ രണ്ട് പോക്‌സോ കേസുകൾ എടുത്ത ചടയമംഗലം പോലീസ് കുട്ടികൾക്ക് മെഡിക്കൽ സഹായം നൽകി പതിനഞ്ച് കാരനെ ജൂവനയിൽ കോടതിയിൽ ഹാജരാക്കി എന്നാൽ കോടതി പതിനഞ്ച് കാരന് ജാമ്യം നൽകുകയും ചെയ്തു.

Related Articles

Back to top button