7 വയസ്സുള്ള മകളെ കാമുകൻ പീഡിപ്പിച്ചു.. കാമുകി കാമുകനെ കാറിടിച്ച് വീഴ്ത്തി
ഏഴ് വയസ്സുളള മകളെ കാമുകനൊപ്പം വീട്ടിലാക്കിയ ശേഷം പുറത്തുപോയി വന്ന യുവതി കാണുന്നത്, കാമുകന്‍ മകള്‍ക്കൊപ്പം നഗ്‌നനായി കിടക്കുന്നതാണ്. അയാളെ തല്‍ക്ഷണം ചവിട്ടിക്കൂട്ടിയ അവര്‍ ഉടന്‍ പൊലീസിനെ വിളിച്ചു. ആ സമയം കൊണ്ട് കാമുകന്‍ ഓടിരക്ഷപ്പെട്ടു. അടുത്ത നിമിഷം, മകളെ കാറിലിരുത്തി അയാള്‍ക്കു പിന്നാലെ ഓടിച്ച യുവതി അയാളെ കാറിടിച്ചു വീഴ്ത്തി. എന്നാൽ പൊലീസ് എത്തുന്നതിന് മുമ്പ് അയാൾ രക്ഷപ്പെട്ടു. ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് പിന്നീട് ഇയാളെ അയാളെ അറസ്റ്റ് ചെയ്തു.കാമുകനായ 29കാരനും ഏഴ് വയസ്സുള്ള മകള്‍ക്കും ഒപ്പം താമസിക്കുകയായിരുന്നു യുവതി. അമേരിക്കയിലെ ടെക്‌സസിലുള്ള ലുബോക്കിലാണ് സംഭവം. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റം ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. എന്നാല്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു കാമുകന്റെ നിലപാട്. തുടർന്ന് യുവതി കുട്ടിയെ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. ഇതോടെ വാറന്റ് പുറപ്പെടുവിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.