50 വയസ്സില്ല കേട്ടോ…പ്രായം 38 ആയിട്ടേയുള്ള, നല്ല ചോരത്തെളുപ്പുള്ള പ്രായം തന്നെയാ…..
കൊച്ചി: മാധ്യമങ്ങളും പൊലീസും പറയുന്നത് പോലെ 50 വയസ്സില്ലെന്നും പ്രായം 38 ആയിട്ടേയുള്ളുവെന്നും കൊല്ലപ്പെട്ട ഒന്നരവയസ്സുകാരിയായ പെൺകുഞ്ഞിന്റെ മുത്തശ്ഛി. കുഞ്ഞ് തന്റെതാണെന്ന് പറഞ്ഞ് കാമുകനായ ബിനോയിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സിപ്സി. തനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്നും അതിനുള്ള ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെന്ന് ബിനോയിക്ക് അറിയാമെന്നും സിപ്സി പറഞ്ഞു. കൊല്ലപ്പെട്ട പെൺകുഞ്ഞിന്റെ പിതാവിനും സിപ്സിക്കും എതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇവർ ഇക്കാര്യങ്ങൾ പറഞ്ഞത്. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു.