50 വയസുകാരന്റെ നാവില്‍ കട്ടിയുള്ള കറുത്ത രോമം വളരുന്നു
കൊച്ചി: 50 വയസുകാരന്റെ നാവില്‍ കട്ടിയുള്ള കറുത്ത രോമം വളരുന്നു. കൊച്ചി മെഡികല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ജമാ ഡെര്‍മറ്റോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വിശിദീകരിക്കുന്നത്. നാവ് കറുത്തതായി മാറുന്നതും അതില്‍ കട്ടിയുള്ള മുടി വളരുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇയാൾ ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ കറുത്ത രോമമുള്ള നാവ് എന്ന് വിളിക്കപ്പെടുന്ന രോഗാവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. രോഗനിര്‍ണയത്തിന് മൂന്ന് മാസം മുമ്പ് ഇദ്ദേഹത്തിന് സ്ട്രോക് ഉണ്ടായിരുന്നു. അത് ശരീരത്തിന്റെ ഇടതുഭാഗത്തെ തളര്‍ത്തി. ഈ സമയത്ത് നന്നായി ചവക്കാനും ബുദ്ധിമുട്ടായിരുന്നു. അതിനിടയിലാണ് നാവിന്റെ ഉപരിതലത്തില്‍ മാറ്റങ്ങള്‍ വന്നത്.