5 അപ്പവും 2 മുട്ടക്കറിയും @ 184 രൂപ, നടപടിയെടുക്കാൻ നിയമമില്ല
ആലപ്പുഴ: ഹോട്ടലിൽ ഭക്ഷണത്തിന് അമിതവില ഈടാക്കിയെന്ന പി.പി ചിത്തരഞ്ജൻ എം.എൽ.എയുടെ പരാതിയിൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് ജില്ലാ കലക്ടർ ഡോ.രേണു രാജ് അറിയിച്ചു. ഇക്കാര്യം എം.എൽ.എയെ അറിയിച്ചിട്ടുണ്ടെന്ന് കലക്ടർ പറഞ്ഞു.
നടപടിയെടുക്കാൻ നിയമമില്ലെന്നതാണ് കാരണം. എം.എൽ.എയുടെ പരാതി അന്വേഷിച്ച് ജില്ലാ സപ്ലൈ ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. 5 അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ഈടാക്കിയെന്ന് ആരോപിച്ചാണ്
കണിച്ചുകുളങ്ങരയിലെ ഹോട്ടലിനെതിരെ പരാതി നൽകിയത്.
ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകളിൽ അമിതവില ഈടാക്കുന്നതിനെതിരെ നടപടി
സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു
പരാതി. അതേസമയം പരാതിയിൽ വിശദീകരണവുമായി ഹോട്ടൽ അധികൃതർ
രംഗത്തെത്തിയിരുന്നു. തങ്ങളുടെ മുട്ടറോസ്റ്റിന്
വ്യത്യാസമുണ്ടെന്നും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുമടക്കം ചേർത്തുണ്ടാക്കിയതാണെന്നാണ് ഹോട്ടൽ
അധികൃതരുടെ വിശദീകരണം. ഭക്ഷണത്തിന്റെ
വിലയടക്കം ഓരോ മേശയിലും മെനു
കാർഡുണ്ടെന്നും ഗുണനിലവാരത്തിന് ആനുപാതികമായ വിലയാണ് ഈടാക്കുന്നതെന്നും ഹോട്ടൽ വ്യക്തമാക്കി.
കോഴിമുട്ട റോസ്റ്റിനാണ് എം.എൽ.എയിൽ നിന്നു 50 രൂപ ഈടാക്കിയത്. അപ്പത്തിനു 15 രൂപയും. ഹോട്ടലുകളിൽ അമിതവില ഈടാക്കുന്നതു തടയണമെന്നുകാട്ടി ല്ലാ കലക്ടർക്ക് ബില്ല് സഹിതമാണ് എംഎ പരാതി നൽകിയത്.