48കാരി നേരിട്ടത് ക്രൂര പീഡനം.. കണ്ടെത്തിയത് മൂത്രത്തില്‍ കുളിച്ച നിലയിൽ…
ഒരു ഏജന്‍സി മുഖേന 7000 രൂപ പ്രതിമാസ വേതനത്തില്‍ ഒരു വീട്ടില്‍ ജോലിക്കു നില്‍ക്കുകയായിരുന്നു രജനി. സംഭവ ദിവസം രാവിലെ രജനിക്ക് അസുഖമാണെന്ന് ജോലിക്കു നില്‍ക്കുന്ന വീട്ടിലെ ദമ്പതികള്‍ ഏജന്‍സി അധികൃതരെ അറിയിച്ചു. ഇവർ എത്തിയപ്പോൾ മൂത്രത്തില്‍ കുളിച്ച നിലയിലാണ് രജനിയെ കണ്ടെത്തിയതെന്നും അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു എന്നും ഏജന്‍സി അധികൃതര്‍ പറയുന്നു. തുടർന്ന് പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന ക്രൂരതയാണ്.വീട്ടു ജോലിക്കായി നിന്നിരുന്ന 48കാരി രജനി നേരിട്ടത് ക്രൂര പീഡനമാണ്. സ്ഥിരമായി മര്‍ദ്ദിക്കും. മുടിക്കു കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. മുടി മുറിച്ചെടുത്തു. മുറിയില്‍ നിന്ന് വലിച്ചിറക്കി കൊണ്ടു പോകും രജനി തുടരുന്നു.. അവരുടെ ശരീരമാസകലം മുറിവുകളുണ്ടെന്നും ശാരീരിക പീഡനവും തലയ്ക്ക് ആഘാതവും ഛര്‍ദ്ദിയും ഉണ്ടായതായി മെഡിക്കല്‍ റിപോര്‍ട്ടില്‍ പറയുന്നതായി പൊലീസും അറിയിച്ചു. കണ്ണുകളിലും മുഖത്തും കൈകാലുകളിലും വയറിലും മുറിവുകളുണ്ട്. രജനിക്ക് മുമ്പ് ദമ്പതികള്‍ മറ്റൊരാളെ വീട്ടുജോലിക്ക് നിര്‍ത്തിയിരുന്നെങ്കിലും മോഷണകുറ്റവും ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തിയെന്നും ആരോപിച്ച് പുറത്താക്കിയെന്ന് ഏജന്‍സി ആരോപിക്കുന്നു.പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലാണ് സംഭവം. പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിനിയാണ് ക്രൂരമായ പീഡനത്തിനിരയായ രജനി. സംഭവത്തില്‍ വീട്ടുടമകളായ അഭിനീതിനും അയാളുടെ ഭാര്യക്കും എതിരെ കേസെടുത്തിട്ടുണ്ട്.