4 വർഷമായി സ്വന്തം സഹോദരിമാരെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു… 19കാരനെതിരെ പരാതിയുമായി സ്വന്തം മാതാവ്….

സഹോദരിമാരെ നിരന്തരം പീഡനത്തിന് ഇരയാക്കിയ 19കാരന്‍ അറസ്റ്റില്‍. സ്വന്തം മാതാവ് തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. മുതിര്‍ന്ന സഹോദരിയെ പീഡിപ്പിക്കുന്നത് കണ്ട സഹായിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ഇളയ സഹോദരിയെയും പ്രതി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളെ രക്ഷിക്കാനെത്തിയ മാതാവിനെയും പ്രതി കത്തിക്കാണിച്ച് ഭീഷിണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

നാല് വര്‍ഷമായി സഹോദരന്റെ പീഡനം തുടരുകയാണെന്നാണ് ഇളയ സഹോദരിയുടെ മൊഴി. കൂലി പണിക്കാരായ മാതാപിതാക്കള്‍ അധിക സമയവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സമയം മുതലെടുത്താണ് പ്രതി സഹോദരങ്ങളെ പീഡിപ്പിച്ചിരുന്നത്. ഝാര്‍ഖണ്ഡിലെ ലോഹര്‍ദാഗയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പെണ്‍കുട്ടികളെ പൊലീസ് നിരീക്ഷണത്തില്‍ അയല്‍പക്കത്തെ വീട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button