300 രൂപ മാറ്റിവെച്ചാൽ 3 ലക്ഷം രൂപ തിരികെ നേടാം
സർക്കാരിന്റേതാണ് അതുകൊണ്ട് വിശ്വസിക്കാം. അതാണ് കെഎസ്എഫ്ഇ ചിട്ടികൾക്കുള്ള പ്ലസ് പോയിന്റ്. ഒപ്പം ഉപഭോക്താക്കൾക്കായി പലവിധ പദ്ധതികളും കെഎസ്എഫ്ഇ അവതരിപ്പിക്കുന്നുണ്ട്. അത്തരമൊരു ചിട്ടിയാണ് കെഎസ്എഫ്ഇ മൾട്ടി ഡിവിഷണൽ ചിട്ടി.
ദിവസം 300 രൂപ മാറ്റിവച്ചാൽ പ്രതിമാസം 7,500 രൂപയാണ് അടവ് വരുന്നത്. 25 ദിവസമാണ് പിരിവ് ഉണ്ടാകുന്നത്. 40 മാസം കാലാവധിയുള്ള ഈ ചിട്ടിയുടെ ആദ്യ മാസം മാത്രമാണ് 7,500 രൂപ അടയ്‌ക്കേണ്ടി വരുന്നത്. രണ്ടാം മാസം മുതൽ 30 ശതമാനം ലേല കിഴിവിൽ 6,094 രൂപ മാത്രം അടവ് വരികയുള്ളു.
2.85 ലക്ഷമാണ് നറുക്ക് ലഭിച്ചവർക്ക് ലഭിക്കുന്ന തുക. നറുക്ക് ലഭിക്കാത്തവർക്ക് മാസത്തിൽ 3 ലേലത്തിൽ പങ്കെടുക്കാം. 2,10,000 രൂപ വരെ ഇങ്ങനെ വിളിച്ചെടുക്കാം. കെഎസ്എഫ്ഇ കമ്മീഷൻ കഴിഞ്ഞ് 1,95,000 രൂപയോളം ലഭിക്കും.
സാലറി സർട്ടിഫിക്കറ്റ്, ഭൂസ്വത്ത്, ഡെപ്പോസിറ്റ് രസീതുകൾ, സ്വർണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി എന്നിവ ഹാജരാക്കിയ ശേഷം കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി പിടിച്ച തുക പിൻവലിക്കാം. ജാമ്യ വ്യവസ്ഥകൾ പാലിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ചിട്ടിത്തുക സ്ഥിര നിക്ഷേപമാക്കി മാറ്റാനും കെഎസ്എഫ്ഇയിൽ സാധിക്കും. 6.50 ശതമാനം പലിശയാണ് ഇത്തരം സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കുക.