22 വർഷമായി കുളിക്കാത്ത ഒരു മനുഷ്യൻ

ഒരു വ്യക്തി രണ്ടോ മൂന്നോ ദിവസം കുളിക്കാതിരിക്കുമ്പോൾ ചില അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. മാത്രവുമല്ല ശരീരം ദുർഗന്ധം വമിക്കാൻ തുടങ്ങുന്നു. എന്നാൽ 22 വർഷമായി കുളിക്കാത്ത ഒരു വ്യക്തിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.
അതേ അങ്ങനെയൊരു വ്യക്തിയുണ്ട്. 62കാരനായ ധരംദേവ് റാം ആണത്.ഇയാൾ കുളിച്ചിട്ട് 22 വർഷമായതായി തുറന്ന് പറയുന്നത്.എന്നാൽ, അതിശയകരമെന്ന് പറയട്ടെ അയാളുടെ ശരീരം ദുർഗന്ധം വമിച്ചില്ല. അയാൾക്ക് ഒരിക്കലും അസുഖം വന്നിട്ടില്ല. കഴിഞ്ഞ 22 വർഷമായി മഴ പെയ്തിട്ടില്ലാത്ത ഗോപാൽഗഞ്ച് ജില്ലയിലെ മഞ്ച ബ്ലോക്കിലെ ബൈകുന്ത്പൂർ എന്ന ഗ്രാമത്തിലാണ് ധരംദേവ് റാം താമസിക്കുന്നത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, ഭൂമി സംഘർഷങ്ങൾ, മൃഗങ്ങളെ കശാപ്പ് എന്നിവ അവസാനിപ്പിക്കുന്നത് വരെ കുളിക്കില്ലെന്ന് ധരംദേവ് റാം തീരുമാനമെടുത്തു.ഭാര്യ മായാദേവി മരണപ്പെട്ട ശേഷം ഇതുവരെയും കുളിച്ചിട്ടില്ലെന്നും റാം പറഞ്ഞു. തനിക്ക് രണ്ട് ആൺകുട്ടികളുണ്ടായിരുന്നുവെന്നും അവരും മരിച്ചു പോയെന്നും റാം പറഞ്ഞു. ഇതുവരെയും തനിക്ക് മറ്റ് അസുഖങ്ങളൊന്നും വന്നിട്ടില്ലെന്നും അയാൾ പറഞ്ഞു.

Related Articles

Back to top button