21 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു..
ആലപ്പുഴ – അർത്തുങ്കലിൽ പിഞ്ചുകുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു. 21 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് അമ്മ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വീടിനു സമീപത്തെ തോട്ടിലെറിഞ്ഞത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് തോട്ടിലെറിഞ്ഞ കുഞ്ഞിനെ ഭർതൃസഹോദരൻ രക്ഷപ്പെടുത്തി. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്ക് മാനസിക അസ്വസ്ഥതകൾ ഉണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു.