18കാരിയുടെ കി​​​ട​​​പ്പു​​​മു​​​റി​​​യി​​​ൽ രാ​​​ത്രി​​​യി​​​ൽ ആ​​​ൺ​​​സു​​​ഹൃ​​​ത്ത്… മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ചോ​​ദ്യം​​ചെ​​യ്തു… പിന്നീട് നടന്നത്…

പ​​തി​​നെ​​ട്ടു​​കാ​​രി​​യാ​​യ മ​​​ക​​​ളു​​​ടെ കി​​​ട​​​പ്പു​​​മു​​​റി​​​യി​​​ൽ രാ​​​ത്രി​​​യി​​​ൽ ആ​​​ൺ​​​സു​​​ഹൃ​​​ത്ത് എത്തിയത് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ചോ​​ദ്യം​​ചെ​​യ്തു. ​​തമ്മ​​​നം സ്വ​​​ദേ​​​ശി​​​നി​​​യും എ​​​ൽ​​​എ​​​ൽ​​​ബി വി​​​ദ്യാ​​​ർ​​​ഥി​​​നിയുമായ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ മു​​​റി​​​യി​​​ൽനിന്നാണ് മാതാപിതാക്കൾ രാത്രിയിൽ ആൺസുഹൃത്തിനെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ് ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ശ​​​ബ്ദം കേ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോൾ കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന ആ​​​ൺ​​​സു​​​ഹൃ​​​ത്തി​​​നെ ക​​​ണ്ട​​​ത്.ഇതേക്കുറിച്ച് മാതാപിതാക്കൾ ചോദ്യം ചെയ്തതോടെ, തന്നെ ഉപദ്രവിക്കുന്നുവെന്ന് പെൺകുട്ടി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചു. ഉ​​​ട​​​ൻ പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി പെ​​​ൺ​​​കു​​​ട്ടി​​​യെ പാ​​​ലാ​​​രി​​​വ​​​ട്ടം സ്റ്റേ​​​ഷ​​​നി​​​ലേക്ക് മാറ്റി. തു​​​ട​​​ർ​​​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ളെ സ്റ്റേഷനിലേക്ക് വി​​​ളി​​​ച്ചു വ​​​രു​​​ത്തി കാ​​​ര്യം തി​​​ര​​​ക്കി​​​യ​​​പ്പോ​​​ഴാണ് രാ​​​ത്രി മ​​​കളുടെ മു​​​റി​​​യു​​ടെ ക​​​ട്ടി​​​ലി​​​ന​​​ടി​​​യി​​​ൽ​​നി​​​ന്ന് ആ​​​ൺ സു​​​ഹൃ​​​ത്തി​​​നെ ക​​​ണ്ട​​ വിവരം പറഞ്ഞത്. തു​​​ട​​​ർ​​​ന്ന് മ​​ക​​ളെ ശ​​​കാ​​​രി​​​ക്കു​​​ക​​​യും അ​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി മാ​​​താ​​​പി​​​താ​​​ക്ക​​​ൾ പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു.ഇനി മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യമില്ലെന്നും സുഹൃത്തിനൊപ്പം പോകാനാണ് ഇഷ്ടമെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. 18 വ​​​യ​​​സു മാ​​​ത്ര​​​മു​​​ള്ള പെൺകുട്ടിയോടും ആൺസുഹൃത്തിനോടും വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി പെ​​​ൺ​​​കു​​​ട്ടി​​​യെ കാ​​​ക്ക​​​നാ​​​ട് സ​​​ർ​​​ക്കാ​​​ർ അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​മാ​​​യ സ​​​ഖി​​​യി​​​ലേ​​​ക്കു മാ​​​റ്റി.എന്നാൽ പിറ്റേദിവസം സ​​​ഖി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​റി​​​യി​​​ക്കാ​​​തെ പെ​​​ൺ​​​കു​​​ട്ടി അ​​​വി​​​ടെ​​നി​​​ന്നു പോ​​​യി. തു​​​ട​​​ർ​​​ന്ന് തൃ​​​ക്കാ​​​ക്ക​​​ര പോ​​​ലീ​​​സി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച പോ​​​ലീ​​​സ് പെ​​​ൺ​​​കു​​​ട്ടി​​​യെ ക​​ണ്ടെ​​​ത്തി മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ ചേം​​​ബ​​​റി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​. എന്നാൽ തന്നെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം വി​​​ട​​​രു​​​തെ​​​ന്ന് പറഞ്ഞു പെൺകുട്ടി മ​​​ജി​​​സ്ട്രേ​​​റ്റിന് മുന്നിൽ പൊട്ടിക്കരഞ്ഞതോടെ കോടതിയിൽ നാടകീയ രംഗങ്ങളുണ്ടായി. മ​​​ക​​​ളെ തിരികെ വേ​​​ണ​​​മെ​​​ന്നാവശ്യപ്പെട്ട് മാതാപിതാക്കളും കരഞ്ഞു. ഒ​​​ടു​​​വി​​​ൽ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന ഹോ​​​സ്റ്റ​​​ലി​​​ൽ പെ​​​ൺ​​​കു​​​ട്ടി താ​​​മ​​​സി​​​ക്ക​​​ണ​​​മെ​​​ന്ന് മജിസ്ട്രേറ്റ് ഉത്തരവിട്ടു.

Related Articles

Back to top button