17കാരൻ ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു..പാൽ വിതരണക്കാരനായ യുവാവ് മരിച്ചു…
17 കാരൻ ഓടിച്ച കാറിടിച്ച് യുവാവ് മരിച്ചു.ഇന്ന് പുലർച്ചയോടെയാണ് അപകടം ഉണ്ടായത്.പാൽ വിൽപ്പനക്കാരനായ ബൈക്ക് യാത്രികനാണ് മരിച്ചത്. എസ്‍യുവി തെറ്റായ ദിശയിൽ അമിത വേഗതയിൽ എത്തിയാണ് അപകടമുണ്ടാക്കിയത്. മുംബൈയിലെ ഗൊരെഗാവിലാണ് സംഭവം.കാറോടിച്ച 17കാരനെ അറസ്റ്റ് ചെയ്തു. കാർ ഉടമ ഉൾപ്പെടെ മറ്റ് രണ്ട് പേർക്കും എതിരെ കേസെടുത്തു.
പാൽ വിതരണം ചെയ്യാൻ പോവുകയായിരുന്ന നവീൻ വൈഷ്ണവ് എന്ന 24കാരനാണ് മരിച്ചത്. ഇരുചക്ര വാഹനത്തിൽ ഇടിച്ച ശേഷം എസ്‌യുവി വൈദ്യുത തൂണിൽ ഇടിച്ചു. കാറോടിച്ച കൗമാരക്കാരന് പരിക്കേറ്റു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.




