16കാരി വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങി.. തിരികെ വിടാൻ കാറിൽ കയറ്റി കൊണ്ടുപോയി… 52കാരൻ പീഡിപ്പിച്ചു….
വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ 52കാരൻ കാറിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പൂന്തുറ സ്വദേശിനിയായ പതിനാറുകാരിയെ കാറിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബീമാപള്ളി സ്വദേശിയെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു. ബീമാപള്ളി ബീമാമാഹീൻ സ്കൂളിനു സമീപം താമസിക്കുന്ന ഷാജി(52)യെ ആണ് അറസ്റ്റുചെയ്തത്.
വീട്ടിൽനിന്ന് പിണങ്ങിയിറങ്ങിയശേഷം കഴിഞ്ഞ മാസം ബീമാപള്ളിയിൽ കഴിയുകയായിരുന്ന വിദ്യാർഥിനിയോട് ഷാജി വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റി. 1000 രൂപ യാത്രാ ചെലവിനായി നൽകാമെന്നും പറഞ്ഞു. തുടർന്ന് ആഭ്യന്തര വിമാനത്താവളത്തിനടുത്തുള്ള ലോഡ്ജിനടുത്ത് കാർ നിർത്തി. തുടർന്ന് പുറത്തിറങ്ങാനാവശ്യപ്പെട്ടു. അപകടം മനസ്സിലാക്കിയ വിദ്യാർഥിനി ഇറങ്ങിയോടാൻ ശ്രമിച്ചപ്പോൾ കാറിനുള്ളിൽ വെച്ച് ഇയാൾ ശരീരത്തിൽ കയറിപ്പിടിച്ചു. ഇതോടെ വിദ്യാർഥിനി കാറിൽനിന്ന് ഇറങ്ങിയോടി. തുടർന്ന് ബസ് കയറി ചവറയിലുള്ള കൂട്ടുകാരിയുടെ വീട്ടിലെത്തി.
ശാസ്താംകോട്ട പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം കേസ് പൂന്തുറ പോലീസിനു കൈമാറി. കഴിഞ്ഞദിവസം പൂന്തുറ പോലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.