16കാരനെ 23കാരി പീഡിപ്പിച്ചു
മലപ്പുറം: പതിനാറുകാരനെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരിക്കെതിരെ പോക്സോ കേസെടുത്ത് പോലീസ്. പെരിന്തൽമണ്ണ കൊളത്തൂരിൽ നടന്ന സംഭവത്തിൽ യുവതിയുടെ ബന്ധുവായ കൗമാരക്കാരനെയാണ് പീഡിപ്പിച്ചത്. ഈ മാസം ആദ്യം ബന്ധുവീട്ടിലും മണ്ണാർക്കാട്ടെ റിസോർട്ടിലെത്തിച്ചുമാണ് യുവതി ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ആൺകുട്ടിയെ മണ്ണാർക്കാട്ടെ റിസോർട്ടിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കാൻ സഹായം ചെയ്തതിന് യുവതിയുടെ സുഹൃത്തായ ഡോക്ടർക്കെതിരെയും പോലീസ് കേസെടുത്തു. കേസിൽ, പീഡനം നടത്തിയ യുവതി ഒന്നാം പ്രതിയും ഡോക്ടർ രണ്ടാം പ്രതിയുമായാണ്. ഇരുവരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പീഡനത്തിന് ഇരയായ കുട്ടിയെ ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.