13കാരിയെ ബസ്സിൽ ഉപദ്രവിക്കാൻ ശ്രമം യുവാവ് പിടിയിൽ
ഹരിപ്പാട്: 13കാരിയെ കെഎസ്ആർടിസി ബസ്സിൽ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. എറണാകുളം സ്വദേശിയായ 42കാരനെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ കൊല്ലം സൂപ്പർ ഫാസ്റ്റിൽ ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം നടന്നത്. പെൺകുട്ടി മാതാവിനോട് പരാതി പറഞ്ഞതിനെ തുടർന്ന് യാത്രക്കാർ ഇയാളെ തടഞ്ഞുവെക്കുകയും തുടർന്ന് ബസ്സിൽ ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തി കൈമാറുകയായിരുന്നു. ആലപ്പുഴയ്ക്ക് ടിക്കറ്റെടുത്തിരുന്ന ഇയാൾ പിന്നീട് കൊല്ലത്തേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.