13കാരിയായ സ്വന്തം സഹോദരിയെ ഗർഭിണിയാക്കിയ 17കാരന്‍ പിടിയിൽ
13 കാരിയായ സഹോദരിയെ പലതവണ ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്‌തെന്ന കേസില്‍ 17 കാരന്‍ അറസ്റ്റിലായി. ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.
മാതാപിതാക്കള്‍ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ്. സഹോദരനെ ഭയന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞിരുന്നില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആര്‍ത്തവം നിലച്ചതോടെ പെണ്‍കുട്ടി അമ്മയെ വിവരം അറിയിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നാലര മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് സഹോദരന്‍ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച വിവരം പെണ്‍കുട്ടി അമ്മയോട് പറഞ്ഞത്.
ആണ്‍കുട്ടി രണ്ടാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയും പെണ്‍കുട്ടി ഒന്‍പതാം ക്ലാസിലുമാണ് പഠിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സൈബരാബാദ് കമീഷനറേറ്റ് പരിധിയിലാണ് സംഭവം. അമ്മ പെൺകുട്ടിയെ ഗര്‍ഭം അലസിപ്പിക്കാന്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചൈല്‍ഡ് ലൈനിനെ സമീപിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ചൈല്‍ഡ് ലൈന്‍ മുഖേന പെണ്‍കുട്ടിയെ നഗരത്തിലെ ഭരോസ കേന്ദ്രത്തിലേക്ക് മാറ്റുകയും കൗണ്‍സിലിങ്ങിന് ശേഷം പെണ്‍കുട്ടിയെയും മാതാപിതാക്കളെയും ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കുകയും ചെയ്തു.