10 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 67കാരന്‍
ഓച്ചിറ: 10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 67കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ മേമന ബിജുഭവനത്തില്‍ കൃഷ്ണന്‍കുട്ടിയാണ് അറസ്റ്റിലായത്.കുട്ടിയുടെ വീടുമായി പ്രതിയുടെ ഭാര്യ അടുപ്പത്തിലായിരുന്നു. ഈ അടുപ്പം മുതലാക്കി ഇയാള്‍ വീട്ടിലെത്തി കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ ജോലിക്ക് പോകുന്ന സമയംനോക്കി വീട്ടിലെത്തിയാണ് പീഡനം നടത്തിയിരുന്നത്.ഇന്‍സ്പെക്ടര്‍ പി.വിനോദ്, എസ്.ഐ നിയാസ്, എ.എസ്.ഐ വേണു, ധനീഷ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.