‘വയനാടിന്റെ കണ്ണീരൊപ്പാന്‍’ .. ധനസമാഹരണത്തിനായി ആപ്ലിക്കേഷൻ ആരംഭിച്ച് മുസ്ലിം ലീഗ്…
മലപ്പുറം: വയനാട്ടിലെ ഉരുൾപൊട്ടലിൽ മുണ്ടക്കൈയിലെ ജനങ്ങളുടെ പുനരധിവാസത്തിന് ധനസമാഹരണത്തിനുമായി ആപ്ലിക്കേഷൻ ആരംഭിച്ച് മുസ്ലിം ലീഗ്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. എല്ലാവരും സഹായിക്കണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയാണ് ധനസമാഹരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആപ്പ് ലോഞ്ച് ചെയ്തത് മുതല്‍ ആപ്പിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ‘വയനാടിന്റെ കണ്ണീരൊപ്പാന്‍’ എന്നാണ് പദ്ധതിയുടെ പേര് . പദ്ധതിയിലേക്കുള്ള ആദ്യ ഫണ്ടായി 50 ലക്ഷം രൂപ തിരുനാവായ സ്വദേശി ബാബുവാണ് സംഭാവന നല്കുന്നതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ഉണ്ടായ ആദ്യദിനം മുതല്‍ വൈറ്റ് ഗാര്‍ഡും യൂത്ത് ലീഗും മുസ്ലിം ലീഗും വയനാട്ടില്‍ ഉണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.




