മാൻഹോളിലൂടെ വിഷവായു വീടിനുള്ളിലേക്കെത്തി…..15 വയസുള്ള കുട്ടിയടക്കം 3 പേർക്ക് ദാരുണാന്ത്യം…

പുതുച്ചേരിയിൽ മാൻഹോളലൂടെ വീടിനുള്ളിലേക്ക് കയറിയ വിഷവായു ശ്വസിച്ച് മൂന്ന് മരണം. 15 വയസുള്ള കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. റെഡ്ഡിപാളയം മേഖലയിലാണ് ദാരുണമായ അപകടം സംഭവിച്ചത്. പ്രദേശത്തെ വീടുകൾ ഒഴിപ്പിച്ചു. മാൻഹോളിലൂടെ പുറത്ത് വന്ന വിഷവായു ശുചിമുറിയിലൂടെയാണ് വീടിനുള്ളിലേക്കെത്തിയത്. വിഷ വായു ശ്വസിച്ച് വീട്ടിലെ സ്ത്രീകൾ നിലവിളിച്ചിരുന്നു. ഈ ശബ്ദം കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ 15 വയസുള്ള കുട്ടിയും വിഷപുക ശ്വസിച്ച് മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. റെഡ്ഡിപാളയം, പുതുനഗർ മേഖലയിലെ മുഴുവൻ മാൻഹോളുകളും തുറന്നിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button