ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് ഉത്സവബത്ത..ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും..എത്രയെന്നോ?…

ഓണം പ്രമാണിച്ച് ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഉത്സവബത്ത അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ വർഷത്തേക്കാൾ ഉത്സവബത്തയിൽ വര്‍ദ്ധനവ്. 7000 രൂപയാണ് ഉത്സവബത്തയായി ലഭിക്കുക. ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് 2500 രൂപ അനുവദിക്കാനും തീരുമാനിച്ചതായി ധനവകുപ്പ് അറിയിച്ചു.ഇതിനായി 26.67 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്.കഴിഞ്ഞ വര്‍ഷം ജീവനക്കാര്‍ക്ക് 6000 രൂപയും പെൻഷൻകാര്‍ക്ക് 2000 രൂപയും ആയിരുന്നു നൽകിയിരുന്നത്. ഏജന്റുമാരും വിൽപ്പനക്കാരും അടക്കം 35000 പേരാണ് സംസ്ഥാനത്ത് ഉള്ളത്.

ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും ലഭിക്കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കുമെന്നും ധനവകുപ്പ് അറിയിച്ചു.

Related Articles

Back to top button