ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു..ഇന്നും നാളെയും കേരളത്തിൽ പെരുമഴ….

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് ആന്ധ്രാ തീരത്തിനു അകലെയായിട്ടാണ് ന്യുനമര്‍ദ്ദം രൂപപ്പെട്ടത്. ഇത് കൂടാതെ വടക്കന്‍ കേരളത്തിനു മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മേയ് 22, 23 തിയതികളില്‍ അതിതീവ്രമായ മഴയ്ക്കും മെയ് 22 മുതല്‍ മെയ് 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും, മെയ് 22 മുതല്‍ മെയ് 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Related Articles

Back to top button