പൊലീസ് ആസ്ഥാനത്ത് എംആർ അജിത്ത് കുമാറിൻ്റെ മൊഴിയെടുപ്പ്….
തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിർവഹണത്തിലെ ക്രമക്കേടുകളടക്കം ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ എഡിജിപി എംആർ അജിത്ത് കുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകുന്നു. പൊലീസ് ആസ്ഥാനത്ത് കേസിൻ്റെ അന്വേഷണ ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് നേരിട്ടാണ് മൊഴി രേഖപ്പെടുത്തുന്നത്. കേസിൻ്റെ അന്വേഷണ ചുമതലയിലുള്ള ഐജി സ്പർജൻ കുമാർ, എസ്പിമാരായ മധുസൂദനൻ എന്നിവരും സ്ഥലത്തുണ്ട്.




