കോഴിക്കോട് ചായക്കടയിലെ തീപിടുത്തം..ചികിത്സയിലായിരുന്ന ജീവനക്കാരൻ മരിച്ചു…

കോഴിക്കോട് മുതലക്കുളത്ത് ചായക്കടയിലുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ ചികിത്സയിലായിരുന്ന ജീവനക്കാരൻ മരിച്ചു.മലപ്പുറം പോരൂർ സ്വദേശി അബ്ദുൽ കുതുബുദ്ദീൻ (43 )ആണ് മരിച്ചത്.ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചതാണ് തീപിടുത്തത്തിന് കാരണമായത്.

ഇന്നലെ പുലർച്ചെ ആറരയോടെയാണ് തീപിടുത്തമുണ്ടായത്.അപകടസമയത്ത് കടയിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ ഓടി രക്ഷപ്പെട്ടിരുന്നു.എന്നാൽ കുതുബുദ്ദീന് പുറത്തേക്ക് കടക്കാനായില്ല. തുടർന്ന് തീപിടിത്തത്തിൽ പരിക്കേൽക്കുകയായിരുന്നു. കോഴിക്കോട് അഹമ്മദീയ പള്ളിക്ക് സമീപത്തെ ടിബി.എസ് വ്യാപാര സമുച്ചയത്തിന് മുമ്പിലുള്ള പഴയ കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് മൂന്നു കടകളിലേക്ക് തീ പടർന്നിരുന്നു.

Related Articles

Back to top button