കേരളത്തിൽ കിതച്ചെങ്കിലും രാജസ്ഥാനിൽ സിപിഎമ്മിന് വൻ കുതിപ്പ്…
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കിലും രാജസ്ഥാനിൽ നിന്നും തമിഴ് നാട്ടിൽ നിന്നും സി പി എമ്മിന് ആശ്വാസ വാർത്തയാണ് പുറത്ത് വരുന്നത്.രാജസ്ഥാനിൽ ഒരു സീറ്റിൽ സി പി എം വമ്പൻ കുതിപ്പാണ് നടത്തുന്നത്. രാജസ്ഥാനിലെ സികാർ മണ്ഡലത്തിലാണ് സി പി എം സ്ഥാനാർത്ഥി മിന്നുന്ന പ്രകടനം കാഴ്ച വെച്ചത്.അതേസമയം തമിഴ്നാട്ടിൽ ഡി എം കെ സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച രണ്ട് സീറ്റിലും സി പി എം വിജയമുറപ്പിച്ചിട്ടുണ്ട്. കേരളത്തിലാകട്ടെ ആറ്റിങ്ങൽ, ആലത്തൂർ മണ്ഡലങ്ങളിലാണ് സി പി എം മുന്നേറുന്നത്.




