ഇൻഡോറിൽ നോട്ടക്ക് വോട്ട് തേടി കോൺഗ്രസ്..ലക്ഷ്യം ബിജെപിയെ ഒരു പാഠം പഠിപ്പിക്കുക എന്നത്….
മധ്യപ്രദേശിലെ ഇൻഡോർ മണ്ഡലത്തിൽ നോട്ടക്ക് വോട്ട് തേടി കോൺഗ്രസ്. ഇവിടുത്തെ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം നാമനിർദ്ദേശ പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നിരുന്നു.ഇതിന് പിന്നാലെയാണ് നോട്ടയ്ക്കായി കോൺഗ്രസ് പ്രചാരണം ശക്തമാക്കുന്നത്.’നോട്ട തിരഞ്ഞെടുക്കാനും ബിജെപിയെ “പാഠം” പഠിപ്പിക്കാനും മെയ് 13-ന് വരൂ’ എന്ന് വോട്ടർമാരോട് പറഞ്ഞുകൊണ്ട് പാർട്ടി പ്രവർത്തകർ മതിലുകാലിലും മറ്റും പോസ്റ്റർ ഒട്ടിക്കുകയാണ്.മെയ് 13 നാണ് ഇന്‍ഡോറില്‍ വോട്ടെടുപ്പ് നടക്കുന്നത്